Share this Article
തൃശ്ശൂരിൽ 64കാരനെ മരമുട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
A 64-year-old man was hacked to death with a wooden hammer in Thrissur

തൃശൂരില്‍ നഗരത്തില്‍ 64കാരനെ മര മുട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.കോടന്നൂർ സ്വദേശി കുന്നത്ത് വീട്ടില്‍ പോള്‍ ആണ് മരിച്ചത്. സംഭവത്തില്‍ ബന്ധു  മടവാക്കര സ്വദേശി കുന്നത്ത് വീട്ടില്‍ 63 വയസ്സുള്ള കൊച്ചു പോൾ എന്ന  രവിയെ  ഈസ്റ്റ്  പോലീസ് അറസ്റ്റ് ചെയ്തു.

കൊക്കാല ഇറച്ചി മാർക്കറ്റിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം.ജേഷ്ഠാനുജന്‍ മാരുടെ മക്കളാണ് ഇരുവരും. മദ്യപാനത്തിനിടെ  ഉണ്ടായ  തർക്കമാണ് കൊലപാതക കാരണം. രാത്രി 8 മണിയോടെ ഇരുവരുവരും ഒരുമിച്ചിരുന്നു മദ്യപിക്കുകയായിരുന്നു.ഇതിനിടെ  പോള്‍ പ്രതിയുടെ മുഖത്ത് അടിച്ചിരുന്നൂ. ഇതിന്‍റെ വെെര്യാഗ്യത്താല്‍ രാത്രി 11ഓടെ പോള്‍ ഉറങ്ങിക്കിടക്കുന്ന സമയത്ത് പ്രതി കൊച്ചുപോള്‍  മരമുട്ടി കൊണ്ട് തലക്ക് അടിക്കുകയായിരുന്നു.

രക്തത്തില്‍ കുളിച്ചു കിടന്ന പോളിനെ ഉടന്‍ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കികിലും ഇന്ന് പുലര്‍ച്ചെ 12.30ഓടെ മരിക്കുകയായിരുന്നു. രാത്രി തന്നെ കസ്റ്റഡിയിലെടുത്ത പ്രതി കൊച്ചു പോളിന്‍റെ അറസ്റ്റ് തൃശ്വൂര്‍ ഈസ്റ്റ് പോലീസ് രേഖപ്പെടുത്തി. കാറ്ററിംങ്ങ് തൊഴിലാളിയാണ് പ്രതി.മരിച്ച പോള്‍ മാര്‍ക്കറ്റില്‍ തന്നെ അന്തിയുറങ്ങുന്ന ആളാണ്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories