ഇടുക്കി മൂന്നാറില്‍ എസ്റേററ്റ് ലയം കത്തി നശിച്ചു.വ്യാഴാഴിച്ച രാത്രിയിലായിരുന്നു സംഭവം നടന്നത്. മൂന്നാര്‍ കടലാര്‍ എസ്റ്റേറ്റില്‍ അയല്‍ സംസ്ഥാന തൊഴിലാളികളടക്കം താമസിച്ചിരുന്ന ലയങ്ങളിലാണ് തീ പിടുത്തമുണ്ടായത്.സംഭവത്തില്‍ മറ്റപായമില്ല.കബനി അധികൃതർ തൊഴിലാളികളെ താത്കാലികമായി മാറ്റിപാർപ്പിച്ചിട്ടുണ്ട്.
വ്യാഴാഴിച്ച രാത്രിയിലായിരുന്നു സംഭവം നടന്നത്. മൂന്നാര്‍ കടലാര്‍ എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷനിലാണ് അയല്‍ സംസ്ഥാന തൊഴിലാളികളടക്കം താമസിച്ചിരുന്ന ലയങ്ങളിലാണ് തീ പിടുത്തമുണ്ടായത്. എട്ട് ലയങ്ങളില്‍ ഏഴ് ലയങ്ങളും ചാമ്പലായി. തീ പടര്‍ന്നതോടെ ലയങ്ങളിലെ എഴോളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറിയതിനാല്‍ മറ്റപകടങ്ങള്‍ സംഭവിച്ചില്ല.
അഗ്‌നിശമന സേന സ്ഥലത്ത് എത്തി തീ നിയന്ദ്രണ വിധോയമാക്കിയെങ്കിലും തീ വളരെ പെട്ടെന്ന് ആളിപ്പടര്‍ന്നതിനാല്‍ വീടുകള്‍ കത്തി ചാമ്പലായി. തീ പടര്‍ന്ന ഉടനെ സമീപത്തെ തൊഴിലാളികൾ തീയണക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.തീ പടര്‍ന്ന് പിടിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് വൃക്തത കൈവന്നട്ടില്ല.കുടുംബങ്ങളുടെ വീട്ടുസാധനങ്ങളും അഗ്നിക്കിരയായി.കെ.ഡി.എച്ച്.പി കബനി അധികൃതരുടെ നേത്രത്വത്തിൽ താത്കാലികമായി മാറ്റിപാർപ്പിച്ചിട്ടുണ്ടെന്നും അഹാരം വസ്ത്രമടക്കമുള്ള അവശ്യസാധനങ്ങൾ എത്തിച്ചു നൽകിയിട്ടുണ്ടെന്നും കബനി അധികൃതർ പറഞ്ഞു.