ചെറുധാന്യങ്ങളുടെ പ്രാധാന്യം കുട്ടികളിലേത്തിക്കാൻ മില്ലറ്റ് മേള. കാസറഗോഡ്, കുറ്റമത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറിലാണ് ചെറുധാന്യങ്ങളുടെ പ്രദർദശനം, പാചക മേള, എന്നിവ സംഘടിപ്പിച്ചത്. ഉത്ഘാടനം കൃഷി ഓഫീസർ നിഷ ജി നിർവ്വഹിച്ചു.
സ്കൂളിലെ സയൻസ് ക്ലബ്ബിൻ്റെയും സ്കൗട്ട്സ് & ഗൈഡി സിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മില്ലറ്റ് മേള സംഘടിപ്പിച്ചത്.തിനവർഗ്ഗങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് യോഗേഷ് കുമാർ മാസ്റ്റർ ബോധവൽക്കരിച്ചു.രക്ഷിതാക്കളും കുട്ടികളും കൊണ്ടുവന്ന വിഭവങ്ങളുടെ പ്രദർശനം, രക്ഷിതാക്കൾക്കു വേണ്ടി ചെറു ധാന്യങ്ങളെ കൊണ്ടുള്ള പാചക പരിശീലനം,പാചക മേള എന്നിവ സംഘടിപ്പിച്ചു.
പി ടി എ പ്രസിഡണ്ട് എം കെ വി രാജേഷ് അധ്യക്ഷത വഹിച്ചു. ചെറുധാന്യ പായസം, ചാമകഞ്ഞി, തിന ലഡു എന്നിങ്ങനെ വിഭവങ്ങൾ കുട്ടികൾക്ക് നൽകി.ഹെഡ്മാസ്റ്റർ കെ കൃഷ്ണൻ, ബീന ടി വി, എം മോഹനൻ, സുധ എം പി, മഞ്ജുഷ എം ആർ, ശ്രീജ ടി,അഞ്ജന എം ആർ, വിജിത കെ എന്നിവർ സംസാരിച്ചു.