Share this Article
യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ മൂന്ന് പേർ കൂടി പിടിയിൽ
Three more people were arrested in the case of extorting money by threatening a youth

യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ മൂന്ന് പേരെ കൂടി തൃശൂർ കൊരട്ടി പോലീസ് പിടികൂടി..കാടുകുറ്റി അന്നനാട് സ്വദേശി  സാല്‍വിന്‍ പൗലോസിനെയാണ് പ്രതികള്‍   മര്‍ദ്ദിച്ച് പണം തട്ടിയത്. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി  31 വയസുള്ള നിധിന്‍, മേലൂര്‍ കുവ്വക്കാട്ടു കുന്ന് സ്വദേശി  26 വയസുള്ള യദു, മംഗലാപുരം കാശിപ്പേട്ട്  സ്വദേശി 36 വയസുള്ള വിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. കാടുകുറ്റി അന്നനാട് സ്വദേശി സാല്‍വിന്‍ പൗലോസിനെ  മര്‍ദ്ദിച്ച് അറുപതിനായിരം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

കേസിലെ മുഖ്യപ്രതിയായ മേലൂര്‍ കൂവ്വക്കാട്ട് കുന്ന് സ്വദേശി ബിജുവിനെ കഴിഞ്ഞ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സാല്‍വിന്റെ വാടകക്ക് കൊണ്ടുപോയ ആറ് കാറുകള്‍ തിരികെ കിട്ടാതെ വന്നപ്പോള്‍  തിരിച്ച് പിടിക്കുന്നതിനായി ബിജുവിന് ക്വട്ടേഷന്‍ നല്‍കിയിരുന്നു. മൂന്ന് കാറുകള്‍ പിടിച്ചു കൊടുത്തിട്ടും പറഞ്ഞ തുക സാല്‍വിന്‍  നല്‍കാതെ വന്നപ്പോള്‍ ബിജുവും  സംഘവും ഇയാളെ മുരിങ്ങൂരിലേക്ക് വിളിച്ചു വരുത്തി മര്‍ദ്ദിച്ച് ഗൂഗിള്‍ പേ വഴി അറുപതിനായിരം രൂപ വാങ്ങി എന്നാണ് കേസ്. കൊരട്ടി എസ്.എച്ച് ഒ ബി.കെ.അരുണും സംഘവും ചേര്‍ന്നാണ്  പ്രതികളെ പിടികൂടിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories