Share this Article
പ്രധാനമന്ത്രി ബുധനാഴ്ച ഗുരുവായൂര്‍ക്ഷേത്രം സന്ദര്‍ശിക്കും; വിവാഹങ്ങളുടെ സമയക്രമത്തില്‍ മാറ്റം
PM to visit Guruvayoor temple on Wednesday; Change in timing of marriages

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ബുധനാഴ്ച നിശ്ചയിച്ച വിവാഹങ്ങളുടെ സമയക്രമത്തിൽ മാറ്റം. പുലർച്ചെ 5 മണി മുതൽ ആറ് മണിവരെയാണ് വിവാഹങ്ങൾക്ക് അനുമതി. വിവാഹ സംഘത്തിൽ 20 പേരെ മാത്രമേ അനുവദിക്കൂ. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഗുരുവായൂരിൽ എത്തുന്നത്. 

സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നേരത്തെ നിശ്ചയിച്ച 48 വിവാഹങ്ങളുടെ സമയം മാറ്റി. പുലർച്ചെ 5 മണിക്കും 6 മണിക്കും ഇടയിലാണ് ഈ വിവാഹങ്ങൾ നടക്കുക. 6 മണി മുതൽ 9 മണി വരെ വിവാഹങ്ങൾക്ക് അനുമതിയില്ല. ഓരോ വിവാഹത്തിലും പങ്കെടുക്കാൻ കഴിയുന്നവരുടെ എണ്ണം 20 ആയി പരിമിതപ്പെടുത്തി. വിവാഹത്തിനെത്തുന്നവർക്ക് പ്രത്യേക പാസ് ഏർപ്പെടുത്തും. 

രാവിലെ ക്ഷേത്രത്തിൽ  ചോറുണും തുലാഭാരവും നടത്താനും അനുമതിയില്ല. ബുധനാഴ്ച രാവിലെ ഏഴരയോടെ ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി 8 മണിക്ക് ക്ഷേത്ര ദർശനം നടത്തും. തുടർന്ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. ശേഷം കൊച്ചിയിലേക്ക് മടങ്ങും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories