ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ പ്രവർത്തനരഹിതമായി. നീലേശ്വരത്തെയും സമീപപ്രദേശത്തെയും കുറ്റകൃത്യങ്ങൾ തടയാൻ നഗരസഭ അധികൃതർ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളാണ് ഇപ്പോൾ നോക്കുകുത്തിയായിരിക്കുന്നത്..
നഗരസഭ പരിസരത്ത് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. 15 ലക്ഷത്തോളം രൂപ ഇതിനായി ചെലവഴിച്ചു. കുറ്റകൃത്യത്തിൽ ഏർപെടുന്നവരെയും, മറ്റ് സാമൂഹിക വിരുദ്ധരെയും പിടികൂടാൻ ദൃശ്യങ്ങൾ,പോലീസിനും സഹായമാകുമെന്ന തിരിച്ചറിവിലാണ് കാമറകൾ സ്ഥാപിച്ചത്. സ്ഥാപിച്ച് കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഓരോ കാമറയും പണിമുടക്കി......പിന്നീട് കാലക്രമേണ മുഴുവനും പ്രവർത്തനരഹിതമായി.മുഴുവൻ ദൃശ്യങ്ങളും കാണത്തക്ക വിധത്തിൽ നഗരസഭ ഓഫീസിൽ മോണിറ്ററിംങ്ങ് ക്രമീകരിച്ചിരുന്നു.
ദേശീയപാതയിൽ നിടുങ്കണ്ട കുമ്മായ ഫാക്ടറി മുതൽ കരുവാച്ചേരി വരെയും മാർക്കറ്റ് ജoഗ്ഷൻ മുതൽ കോൺവൻ്റ് ജംഗ്ക്ഷൻ വരെയുള്ള 15 കേന്ദ്രങ്ങളിലായിരുന്നു കാമറകൾ സ്ഥാപിച്ചത്.കണ്ണൂർ ഗ്ലോബൽ നെറ്റ് വർക്ക് ഐഡി സൊല്യൂഷൻ പ്രൈവറ്റ് കമ്പനിയാണ് കരാർ ഏറ്റെടുത്ത്.2018ൽ പ്രഫ.കെ.പി.ജയരാജൻ നഗരസഭ ചെയർമാനായ സി.പി.എം. ഭരണ സമിതിയാണ് പദ്ധതി നടപ്പിലാക്കിയത്.തുടർന്ന് വീണ്ടും ടി.വി.ശാന്ത ചെയർപേഴ്സനായുള്ള ഭരണസമിതി വന്നിട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും കേടായ കാമറകൾ ശരിയാക്കാൻ നടപടി എടുത്തിട്ടില്ല.നഗരസഭ ഏറെ കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് ഇപ്പോൾ നോക്കുകുത്തിയായി മാറിയിരിക്കുന്നത്.