വ്യത്യസ്തമായ മുള ഉൽപന്നങ്ങളുടെ വിപുലമായ ശേഖരവുമായി ഇരുപതാമത് കേരള ബാംബു ഫെസ്റ്റ് കൊച്ചിയിൽ തുടരുന്നു. നിരവധി ആളുകളാണ് ഫെസ്റ്റിൽ സന്ദർശകരായി എത്തുന്നത്. മുള ഉല്‍പന്നങ്ങളുടെ വര്‍ണക്കാഴ്ചയൊരുക്കി കണ്ണഞ്ചിപ്പിക്കുകയാണ് കൊച്ചിയില്‍ നടക്കുന്ന ബാംബൂ ഫെസ്റ്റ്.കരകൗശല വിദഗ്ധരുടെ സൃഷ്ടികൾ മേളയിലെ മുഖ്യ ആകര്‍ഷണമായി മാറുകയാണ്. ഇരുനൂറ്റി ഒന്ന് സ്റ്റാളുകളാണ് പ്രദർശനത്തിൽ ക്രമീകരിച്ചിരിക്കുന്നത്.
പ്രകൃതി ദത്തമായ മുള ഉത്പന്നങ്ങൾ കൊണ്ട് ലളിതവും തനതുമായി അലങ്കരിച്ചെടുക്കാന്‍ കഴിയുന്ന സൃഷ്ടികളുടെ മായാലോകമായി മാറുകയാണ് ഇവിടം. ചിത്രാലങ്കാരങ്ങള്‍, ലൈറ്റുകള്‍, ആഭരണങ്ങള്‍, ചെറു ഷോ പീസുകള്‍ തുടങ്ങി വിപുലം, വൈവിധ്യപൂര്‍ണം.മുളയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ കരവിരുതും ഫെസ്റ്റിൻ്റെ അത്യാകർഷണമാണ്.
ഒരു കാലത്ത് ആർക്കും വേണ്ടാതെ പാഴായി പോയിരുന്ന മുള ഉല്‍പന്നങ്ങളിലെ മാറ്റങ്ങള്‍ കണ്ടറിയുന്നതിനും, വാങ്ങുന്നതിനുമുള്ള സൗകര്യം മേളയിലുണ്ട്.മുള കൊണ്ടുള്ള ഫര്‍ണിച്ചറുകൾ, ആഭരണങ്ങൾ, അലങ്കാര വസ്തുക്കൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ എല്ലാം വിപണന സാധ്യതകൾ കേരളത്തിനു മുന്നിൽ ബാംബു ഫെസ്റ്റിലൂടെ തുറന്നിടുകയാണ്.