Share this Article
കൊല്ലം കാവനാട് പെയിൻ്റ് വിൽപ്പനകേന്ദ്രത്തിൽ തീപിടുത്തം
A fire broke out at Kavanad paint sales center in Kollam

കൊല്ലം കാവനാട് വൻ അഗ്നിബാധ.കാവനാട് മണിയത്ത് മുക്കിൽ പ്രവർത്തിക്കുന്ന ആർഎസ് സാനിറ്ററി എന്ന ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. ഏകദേശം മൂന്നരക്കൊടിയുടെ നഷ്ടം സംഭവിച്ചു എന്നാണ് വിവരം.

ഇന്ന് രാവിലെ 10:30 മണിയോടുകൂടിയായിരുന്നു സംഭവം. കാവനാട് മണിയത്ത് മുക്കിൽ ദേശീയപാതയോട് ചേർന്നുള്ള ആർഎസ് സാനിറ്ററി ഷോപ്പിൽ ആയിരുന്നു തീപിടുത്തം. വിവരം അറിഞ്ഞ് ചാമക്കട കടപ്പാക്കട കുണ്ടറ ചവറ എന്നിവിടങ്ങളിലുള്ള 15 യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. സാനിറ്ററി ഷോപ്പ് പൂർണമായും കത്ത് നശിച്ചു സമീപത്തുള്ള ആക്രിക്കടയിലേക്കും ചെറിയതോതിൽ പടർന്നു. ഒരു വാഹനവും നശിച്ചിട്ടുണ്ട്. സ്ഥാപനം അവധി ആയിരുന്നതിനാൽആളപായമുണ്ടായില്ല.തീപിടുത്തത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക വിവരം. ഏകദേശം മൂന്നര കോടിയുടെ കോടികളുടെ നഷ്ടം ഉണ്ടായതാതായി സ്ഥാപനത്തിന്റെ ഉടമ അറിയിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories