തിരുവനന്തപുരം തിരുവല്ലത്ത് ആത്മഹത്യ ചെയ്ത ഷഹനയുടെ കുടുംബം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഇതുവരെ നടപടിയായില്ല. ഷഹന മരിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പോലീസിനായിട്ടില്ല. ഷഹാനയുടെ കുടുംബം മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഡിജിപിക്ക് കൈമാറിയതായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്.
ഷഹനയുടെ കുടുംബം മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതി ഓഫീസിൽ നിന്ന് ഡിജിപിക്ക് കൈമാറിയിയതായാണ് വിവരം. എന്നാൽ കേസിൽ ഇതുവരെ കാര്യമായ പുരോഗതി ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഷഹന ആത്മഹത്യ ചെയ്ത് ആഴ്ചകൾ പിന്നിടുമ്പോഴും പ്രതികൾ എവിടെയാണെന്ന കാര്യത്തിൽ പൊലീസിന് ഒരു വിവരവുമില്ല. പ്രതികൾ ഒളിവിലാണെന്നാണ് പോലീസ് ഇപ്പോഴും പറയുന്നത്.
കഴിഞ്ഞ ദിവസം ഷഹനയുടെ കുടുംബം സെക്രട്ടറിയേറ്റിനു മുന്നിൽ പ്രധിഷേധിച്ചിരുന്നു. ഷഹാന ഭർതൃവീട്ടിൽ കൊടിയ പീഡനങ്ങൾക്ക് ഇരയായെന്നും പ്രതികളെ പിടികൂടുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചെന്നും കുടുംബം ആരോപിക്കുന്നു. അതേസമയം, കടയ്ക്കൽ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ പ്രതിക്ക് വിവരം ചോർത്തി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്‌പെൻഷനിലാണ്. പ്രതിക്ക് രാഷ്ട്രീയത്തിലും പോലീസിലുമുള്ള ഉന്നത സ്വാധീനമാണ് പ്രതികളെ പിടികൂടാൻ തടസമെന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം.