Share this Article
നിയന്ത്രണം വിട്ട KSRTC ബസ് റോഡില്‍ നിന്നും തെന്നി മാറി, വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
 KSRTC bus skidded off the road, narrowly averting a major accident

ഇടുക്കി പീരുമേട്  കരടിക്കുഴി 56 ആം മൈൽ അയ്യപ്പ കോളേജിന് സമീപം കെഎസ്ആർടിസി നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറി അപകടം . കുമളിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന  ബസാണ് അപകടത്തിൽപ്പെട്ടത്. വലിയ തിട്ടക്ക് മുകളിൽ വാഹനം തട്ടി താഴേക്ക് മറിയാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി

പുലർച്ചെയാണ് ആണ് അപകടം ഉണ്ടായത്. കൊട്ടരക്കര ഡണ്ടിഗൽ ദേശീയ പാതയിൽ പീരുമേട് കരടിക്കുഴിക്ക് സമീപം 56 ആം മൈൽ ഭാഗത്താണ് ബസ് അപകടത്തിൽ പെട്ടത് കുമളി ഡിപ്പോയിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ് നിയന്ത്രണം നഷ്ടമായി റോഡിൽ നിന്നും തെന്നിമാറി റേഡരുകിലെ സംരക്ഷണഭിത്തിയിൽ തങ്ങി നിൽകയാണ് ഉണ്ടായത് താഴെ സ്വകാര്യ കോളേജിലെ ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നുണ്ട് ഇതിന്റെ മതിലിൽ ആണ് തങ്ങി നിന്നത് ബസ് താഴേക് പതിച്ചിരുന്നെങ്കിൽ അപകടത്തിന്റെ വ്യാപ്തി വലുതായേനെ ഹോസ്റ്റലിൽ വിദ്യാർ ത്ഥികൾ അടക്കം ഉണ്ടായിരുന്നു ബസിൽ  7 യാത്രക്കാരാണ് ഉണ്ടായിരുന്നത് ഇവർക്കും പരിക്കുകൾ ഒന്നും തന്നെയില്ല പിന്നീട് ഫയർഫോഴ്സ് പോലീസ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് എന്നിവർ സ്ഥലത്തെത്തി ബസ് റോഡിലേക്ക് കയറ്റാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories