കസര്‍ഗോഡ്,മോനാച്ച ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം സമാപിച്ചു. പഞ്ചുരുളി തെയ്യം കാണുന്നതിനയ് വിദേശികള്‍ അടക്കം നിരവധി പേരാണ് ക്ഷേത്രത്തില്‍ എത്തിയത്.ഉത്തര കേരളത്തിലെപ്രമുഖ ക്ഷേത്രങ്ങളില്‍ ഒന്നാണ് മോനാച്ച ശ്രീ ഭഗവതി ക്ഷേത്രം.രണ്ടുദിവസങ്ങളിലായിലയാണ് കളിയാട്ട ഉത്സവം നടന്നത്. രാത്രിദീപം തിരി എഴുന്നള്ളത്തോടുകൂടിയാണ് കളിയാട്ടത്തിന് തുടക്കമായത്. തുടര്‍ന്ന് വിവിധ തെയ്യക്കോലങ്ങളുടെ കുളിച്ചു തോറ്റം നടന്നു.
തുടര്‍ന്ന് തൊണ്ടച്ചന്‍, പള്ള ക്കിനായര്‍, പുതിയ ഭഗവതി, ചാമുണ്ഡി അമ്മ, എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടി, ഉച്ചയ്ക്ക് 12 മണിക്ക് ഉത്തരമലബാറില്‍, അപൂര്‍വമായി ക്ഷേത്രളില്‍ കെട്ടിയാടുന്ന പഞ്ചുരുളി അമ്മ അരങ്ങില്‍ എത്തി. ആദ്യം രൗദ്രഭാവവും, പിന്നീട് ശാന്ത സ്വരൂപിണിയായും ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞു,
വിഷ്ണുമൂര്‍ത്തി,പാടാര്‍ക്കുളങ്ങര ഭഗവതി,ഗുളികന്‍ എന്നീ തെയ്യങ്ങളും അരങ്ങിലെത്തി.ക്ഷേത്രത്തില്‍ നടന്ന വിവിധ തെയ്യക്കോലങ്ങള്‍ കാണുന്നതിത്തിനായി വിദേശത്തുനിന്നും സ്വദേശത്ത് നിന്നുംആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തില്‍ എത്തിയത്.