എറണാകുളം മഹാരാജാസ് കോളേജ് സംഘർഷത്തിൽ കെ എസ് യു പ്രവർത്തകൻ ഇജിലാൽ അറസ്റ്റിൽ. കേസിലെ എട്ടാം പ്രതിയാണ് ഇയാൾ. അതേസമയം, ഫ്രട്ടേണിറ്റി പ്രവർത്തകനായ ബിലാലിനെ ആംബുലൻസിൽ മർദ്ദിച്ച സംഭവത്തിൽ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.
മഹാരാജാസ് കോളേജ് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാന് കുത്തേറ്റതോടെയാണ് പ്രശ്നങ്ങൾ കൂടുതൽ വഷളായത്. സംഘർഷവുമായി ബന്ധപ്പെട്ട് കെ.എസ്.യു, ഫ്രട്ടേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. വധശ്രമം അടക്കം 9 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതിൽ എട്ടാം പ്രതി ഇജിലാൽ പിടിയിലായി. വധശ്രമം അടക്കം 9 വകുപ്പുകളാണ് വിദ്യാർത്ഥികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി അബ്ദുൾ മാലിക്കാണ് കേസിൽ ഒന്നാം പ്രതി. അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചത് എന്നാണ് എഫ് ഐ ആർ. അതേ സമയം, ഫ്രട്ടേർണിറ്റി പ്രവർത്തനായ ബിലാലിനെ ആംബുലൻസിൽ മർദ്ദിച്ച സംഭവത്തിൽ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. ആശുപത്രി സംരക്ഷണ നിയമ പ്രകാരമാണ് കേസ്. 10 പേർക്ക് എതിരെയാണ് എഫ് ഐ ആർ ഇട്ടിരിക്കുന്നത്.