Share this Article
മതികെട്ടാന്‍ ചോലയുടെ താഴ്‌വരയില്‍ നൂറുമേനി വിളയിച്ച് ആദിവാസി കര്‍ഷകര്‍
Tribal farmers planted hundreds of crops in the valley of Mathiketan Chola

ഇടുക്കി  മതികെട്ടാൻ ചോലയുടെ താഴ്വരയിൽ നൂറുമേനി വിളയിച്ച് ആദിവാസി കർഷകർ. അന്യം നിന്നും പോയ റാഗി കൃഷിയിലൂടെയാണ് കഴിഞ്ഞ മൂന്നു വർഷമായി നൂറുമേനി വിളവ് കൊയ്യുന്നത് .ശാന്തൻപാറ ആട് വിളാന്താൻ കുടിയിലെ ഗോത്ര സമൂഹമാണ് പത്ത് ഏക്കറിൽ റാഗി  കൃഷി ചെയ്‌തു വരുന്നത് .തരിശായി കിടന്ന ആട് വിളാന്താൻ മലനിരകളിലെ റാഗി കൃഷി നയനമനോഹര കാഴ്ചകളാണ്  സമ്മാനിക്കുന്നത് 

സംസ്ഥാനത്തിന്റെ അതിർത്തി പ്രദേശമായ ബോഡിമെട്ടിൽ ദേശിയ ഉദ്യാനമായ മതികെട്ടാൻ ചോലയുടെ താഴ്വരയിൽ ആട് വിളാന്താൻ മലനിരകളിലായി വ്യാപിച്ചു കിടക്കുന്ന റാഗി കൃഷി നയനമനോഹര കാഴ്ചകളാണ്  സമ്മാനിക്കുന്നത് നനുത്ത കാറ്റിൽ മതികെട്ടാൻ മലനിരകളെ തഴുകുന്ന മേഘങ്ങൾക്ക് ഒപ്പം തലയുയർത്തി നിൽക്കുകയാണ് ആട് വിളാന്താൻ കുടിയിലെ  ആദിവാസി കർഷകരുടെ റാഗി കൃഷി 

ആട് വിളാന്താൻ കുടിയിലെ മുതുവാൻ ഗോത്ര സമുദായമാണ് പത്ത് ഏക്കറിൽ അധികം വരുന്ന മലനിരകളിൽ പരമ്പരാഗത കൃഷി രീതിയിലൂടെ റാഗി കൃഷി ചെയ്‌തുവരുന്നത് ഗോത്രസമൂഹത്തിന്റെ പ്രധാന ഭക്ഷ്യങ്ങളിൽ ഒന്നാണ് റാഗി,എസ് പി വെങ്കിടാചലത്തിൻ്റെ നേതൃത്വത്തിൽ പതിനഞ്ചോളം കർഷകരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് അന്യം നിന്നുപോയ റാഗി കൃഷിക്ക് വീണ്ടും പുനർജീവൻ നൽകിയത് 

നീലവാണി,ചൂണ്ടക്കണ്ണി,ഉപ്പ്മെല്ലിച്ചി,പച്ചമുട്ടി,ചങ്ങല തുടങ്ങിയ വിത്തിനങ്ങളാണ് സംരക്ഷിച്ചു കൃഷിചെയ്ത് വരുന്നത് ഇരുപതിലധികം വിത്തിനങ്ങൾ ഉണ്ടായിരുന്നതിൽ പലതും നഷ്ട്ടപ്പെട്ട അവസ്ഥയിലാണ് ശാന്തൻപാറ കൃഷി വകുപ്പിന്റെ സഹായത്തോടെയാണ് പഞ്ചായത്തിലെ ആദിവാസി കുടികളിൽ  നിന്നും പടിയിറങ്ങിയ റാഗി കൃഷികൾ വീണ്ടും സജീവമായത് 

മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിലം ഒരുക്കുകയും മെയ്-ജൂൺ മാസത്തിൽ വിത്ത് ഇറക്കുകയും ചെയ്യും,ആറ് മാസം കൊണ്ട്  പാകമാകുന്ന റാഗിയുടെ വിളവെടുപ്പ് നവംബർ,ഡിസംബർ,ജനുവരി മാസങ്ങളിലായി പൂർത്തികരിക്കും,കുടിയിലെ ഭക്ഷണ ആവിശ്യങ്ങൾക്ക് മാത്രമായിട്ടാണ് നിലവിൽ കൃഷി ചെയ്‌തുവരുന്നത് ഈ വര്ഷം മുതൽ വാണിജ്യ അടിസ്ഥാനത്തിൽ കൃഷിചെയ്യുവാനാണ് കർഷകരുടെ തീരുമാനം ശക്‌തമായ മഞ്ഞും വന്യമൃഗങ്ങളുടെ ആക്രമണവും കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ് ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ആർ ജയൻ ,കൃഷി ഓഫിസർ ബിനിത എന്നിവർ ചേർന്ന് റാഗി കൃഷിയുടെ വിളവെടുപ്പ് നടത്തി  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories