Share this Article
മൂന്നാര്‍ ഇക്കോപോയിന്റില്‍ ഇറങ്ങി കാട്ടുകൊമ്പന്‍ പടയപ്പ
Kattukomban Padayappa got off at Munnar Ecopoint

ഇടുക്കി മൂന്നാര്‍ ഇക്കോപോയിന്റില്‍ കാട്ടുകൊമ്പന്‍ പടയപ്പ ഇറങ്ങി. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു പ്രദേശത്ത് കാട്ടാനയിറങ്ങിയത്. ഇവിടുണ്ടായിരുന്ന രണ്ട് കടകള്‍ തകര്‍ത്ത് പൈനാപ്പിളടക്കം ഭക്ഷിച്ചതായാണ് വിവരം.മൂന്നാറിലെ ജനവാസ മേഖലയില്‍ നിന്നും കാട്ടുകൊമ്പന്‍ പടയപ്പ പിന്‍വാങ്ങുന്നില്ല. ജനവാസ കേന്ദ്രങ്ങളിലൂടെ തന്നെയാണ് കാട്ടുകൊമ്പന്റെ യാത്ര.മൂന്നാര്‍ ഇക്കോപോയിന്റില്‍ ഇന്ന് രാവിലെ പടയപ്പയെത്തി. രാവിലെ 8 മണിയോടെയായിരുന്നു കാട്ടാനയെത്തിയത്.ഇവിടുണ്ടായിരുന്ന രണ്ട് കടകള്‍ തകര്‍ത്ത് പൈനാപ്പിളടക്കം ഭക്ഷിച്ചതായാണ് വിവരം.

ആനയെത്തിയ സമയം റോഡില്‍ കാര്യമായി വാഹനങ്ങളോ ആളുകളോ ഉണ്ടായിരുന്നില്ല. സാധാരണ പകല്‍ സമയങ്ങളില്‍ വിനോദ സഞ്ചാരികളുടെ വലിയ തിരക്കനുഭവപ്പെടുന്ന പ്രദേശമാണ് ഇക്കോ പോയിന്റ്. ഇവിടെ ധാരാളം വഴിയോര വില്‍പ്പന ശാലകളുമുണ്ട്. കഴിഞ്ഞ ദിവസം മൂന്നാര്‍ പെരിയവാര പുതുക്കാട് ഡിവിഷനില്‍ പടയപ്പയെത്തി കൃഷിനാശം വരുത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പെരിയാവാര എസ്റ്റേറ്റില്‍ പടയപ്പ റേഷന്‍കടക്ക് നേരെ ആക്രമണം നടത്തുകയും മൂന്ന് ചാക്ക് അരി ഭക്ഷിക്കുകയും ചെയ്തിരുന്നു.പകല്‍ സമയത്ത് പോലും കാട്ടുകൊമ്പന്‍ ജനവാസ മേഖലകളില്‍ ചുറ്റിത്തിരിയുന്ന സ്ഥിതിയുണ്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories