വയനാട് മാനന്തവാടി ജനവാസ മേഖലയില്‍ കരടി ഇറങ്ങി. വള്ളിയൂര്‍ക്കാവില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ സ്ഥാപിച്ച ക്യാമറയിലാണ് കരടിയുടെ ദൃശ്യം പതിഞ്ഞത്. പ്രദേശത്ത ് കരടിയുടെ സാനിധ്യം നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു . വനപാലകര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തി ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.