Share this Article
കണ്ണൂരിൽ കഞ്ചാവ് എത്തിക്കുന്ന പ്രധാന ഏജന്റ് അറസ്റ്റിൽ
The main agent supplying ganja to Kannur has been arrested

കണ്ണൂരിൽ കഞ്ചാവ് എത്തിക്കുന്ന പ്രധാന ഏജന്റ് അറസ്റ്റിൽ. ബംഗാൾ സ്വദേശി റോബിയുൾ ഖാനാണ് അറസ്റ്റിലായത്.ഇന്ന് രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെത്തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയിൽ നിന്നും രണ്ട് കിലോ കഞ്ചാവ് അന്വേഷണസംഘം കണ്ടെടുത്തു.എക്‌സൈസ് എൻഫോസ്‌മെന്റ് സ്പെഷ്യൽ സ്‌ക്വാഡ് സി ഐ ഷാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

റോബിയുൾ ഖാനെ ചോദ്യം ചെയ്തതിൽ നിന്നും ഒറീസ ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിൽ നിന്നുമാണ് കഞ്ചാവ് വാങ്ങുന്നതെന്നും  ജില്ലക്കകത്തെ നിരവധി സബ് ഏജന്റ്മാർ വഴി ആവശ്യക്കാരിലേക്ക് എത്തിക്കുകയാണ് പതിവെന്നും വ്യക്തമായി . അന്വേഷണസംഘം സബ് ഏജന്റ് മാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിയെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories