Share this Article
image
തളിപ്പറമ്പില്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ റെസ്റ്റോറന്റ്കളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി
During the inspection conducted by the health department in  Taliparamba , stale food was seized from the restaurants

കണ്ണൂർ തളിപ്പറമ്പിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ  റെസ്റ്റോറന്റ്കളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി.ചിറവക്കിലെ ഹൈവേ ഇൻ, എ വൺ ഊട്ടുപുര, ഈറ്റ് ആൻഡ് ഡ്രിങ്ക് റെസ്റ്റോറന്റുകളിൽ നിന്നുമാണ് പഴകിയ ഭക്ഷണവും നിരോധിത ക്യാരി ബാഗുകളും പേപ്പർ ഗ്ലാസും പിടികൂടിയത്.തളിപ്പറമ്പ് നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ.പി.രഞ്ജിത്ത്കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

റസ്റ്റോറന്റുകൾക്കെതിരെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ  നോട്ടീസ് നല്‍കും.സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി.സിദ്ദിക്ക്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.ലതീഷ്, കെ.പി.ശ്രീഷ, പി.രസിത എന്നിവരും പരിശോധനകളില്‍ പങ്കെടുത്തു.അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ക്ലീന്‍സിറ്റി മാനേജര്‍  അറിയിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories