പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്ന കോർപ്പറേഷൻ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു.സ്വകാര്യ കമ്പനി നിശ്ചയിക്കുന്ന വാടക താങ്ങാൻ കഴിയില്ല, പാളയത്തെ മുഴുവൻ കച്ചവടക്കാർക്കും പുനരധിവാസം ഒരുക്കിയിട്ടില്ല തുടങ്ങിയ കാരണങ്ങൾ ഉന്നയിച്ചാണ് കച്ചവടക്കാർ പ്രതിഷേധവുമായി രംഗത്തെത്തുന്നത്.പാളയത്ത് പഴം-പച്ചക്കറി കടകൾ ഉൾപ്പടെ 500 ലധികം ഷോപ്പുകളാണ് പ്രവർത്തിക്കുന്നത്. നിരവധി കുടുംബങ്ങളുടെ ഉപജീവന മാർഗം ഇല്ലാതാക്കുന്ന നടപടിയിൽ നിന്ന് കോർപ്പറേഷൻ പിന്മാറണമെന്നും കച്ചവടക്കാർ പറയുന്നു .മാർക്കറ്റ് പാളയത്ത് തന്നെ നിലനിർത്തണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് സമര പ്രഖ്യാപനം എം കെ രാഘവൻ എം പി ഇന്ന് ഉദ്ഘാടനം ചെയ്യും.