Share this Article
നാഷണല്‍ ഹൈവേ 66-ല്‍ പണി പൂര്‍ത്തിയാകുന്ന ഭാഗങ്ങള്‍ ഉടന്‍ ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും
The completed sections of National Highway 66 will be opened to the public soon

നാഷണൽ ഹൈവേ - 66ൽ പണി പൂർത്തിയാകുന്ന ഭാഗങ്ങൾ  ഉടൻ  ജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന് പൊതുമരാമത്ത്  വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.  ദേശീയ പാത വികസനം മുഴുവൻ കഴിയാൻ കാത്ത് നിൽക്കില്ല. പൂർത്തീകരിച്ച ബൈപാസുകളും പാലങ്ങളും സ്ട്രെച്ചുകളും നാടിന് വേഗത്തില്‍  സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, മലപ്പുറം, തൃശൂർ എന്നീ ജില്ലകളികളെ ദേശീയപാത നിർമ്മാണ പ്രവൃത്തികൾ വിലയിരുത്തുന്നതിനിടിയിൽ തൃശൂരിൽ മാധ്യമങ്ങളോേട് സംസാരിക്കുകയായിരുന്നു മന്ത്രി..

തൃശൂർ ജില്ലയിൽ മാത്രം 205 ഹെക്ടർ ഭൂമിയാണ് ദേശീയപാത വികസനത്തിനായി ഏറ്റെടുത്തിരിക്കുന്നത്. ജില്ലയിൽ മാത്രമായി 1,274 കോടി 34 ലക്ഷം രൂപയാണ് വികസനത്തിനായി ചെലവഴിക്കുന്നത്. പാത കടന്നു പോകുന്ന ഓരോ മണ്ഡലത്തിലും ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ നിവേദനങ്ങളായി എം എൽ എ മാരുടെ നേതൃത്വത്തിൽ കൈപ്പറ്റി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി ചർച്ച ചെയ്ത്  പരിശോധിച്ചാണ് സർക്കാർ പ്രവർത്തനമെന്നും മന്ത്രി വ്യക്തമാക്കി. 

മഹാരാഷ്ട്രയിൽ നിന്ന് ആരംഭിച്ച് കർണ്ണാടകയിലൂടെ കേരളത്തിലെത്തി അവിടെ നിന്ന് തമിഴ്നാട്ടിലേക്കാണ് എൻ എച്ച് 66 എത്തിചേരുക. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹോദരതുല്യ സഹകരണത്തോടെ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചാണ് പ്രവർത്തികൾ മുന്നോട്ട് കൊണ്ടുപോകുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ ആറ് വരിയായി സജ്ജമാവുന്ന പാത 2025 ഓടെ പൂർത്തിയാവുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ കാപ്പിരിക്കാട്, ചാവക്കാട്, വാടാനപ്പിള്ളി, തളിക്കുളം, എസ് എൽ പുരം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലൂടെ കടന്ന് പോകുന്ന പാതയിലെ  നിർമ്മാണ പ്രവർത്തനങ്ങളാണ് മന്ത്രിയുടെ നേതൃത്വത്തിൽ വിലയിരുത്തിയത്. എം എൽ എ മാരായ മുരളി പെരുനെല്ലി , സി. സി. മുകുന്ദൻ, എൻ കെ അക്ബർ, വി. ആർ. സുനിൽകുമാർ തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories