Share this Article
image
വോട്ടിംഗിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വോട്ടുവണ്ടി പ്രയാണം തുടങ്ങി
Vote  campaign was started to convey the importance of voting to the people

വോട്ടിംഗിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വോട്ടുവണ്ടി മലപ്പുറം ജില്ലയില്‍ പ്രയാണം തുടങ്ങി. ജില്ലാതല ഉദ്ഘാടനം നിലമ്പൂരില്‍ കളക്ടര്‍ വി.ആര്‍ വിനോദ് നിര്‍വഹിച്ചു. ജനാധിപത്യത്തില്‍ വോട്ടവകാശത്തിന്റെ പ്രസക്തി, എങ്ങനെ വോട്ട് രേഖപ്പെടുത്താം തുടങ്ങിയ വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് വോട്ട് വണ്ടിയുടെ ലക്ഷ്യമെന്ന് കളക്ടര്‍ പറഞ്ഞു. നിലമ്പൂര്‍ പുതിയ ബസ് സ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി കലക്ടര്‍മാരായ രഞ്ജിത്ത്, ഡോ: ജെ.ഒ അരുണ്‍, അന്‍വര്‍ സാദത്ത്, നിലമ്പൂര്‍ തഹസില്‍ദാര്‍ എം.പി സിന്ധു എന്നിവര്‍ പ്രസംഗിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories