Share this Article
Union Budget
വയനാട്ടില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കരടിയെ ഇന്ന് മയക്കുവെടി വെച്ചേക്കും
latest news from wayanad

വയനാട്ടില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കരടിയെ ഇന്ന് മയക്കുവെടി വെച്ചേക്കും. ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെ പയ്യമ്പള്ളിയില്‍ കണ്ട കരടിയിപ്പോള്‍, തോണിച്ചാല്‍, പീച്ചങ്കോട്, തരുവണ കരിങ്ങാരി എന്നീ മേഖലകളിലെത്തി. ഇന്നലെ കരിങ്ങാരിയിലെ നെല്‍പ്പാടത്തും തോട്ടത്തിലുമായി കരടിയെ കണ്ടിരുന്നു. വനംവകുപ്പ് മയക്കുവെടിവെയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. വള്ളിയൂര്‍ക്കാവ് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ സ്ഥാപിച്ച ക്യാമറയിലാണ് ആദ്യം കരടിയുടെ ദൃശ്യം പതിഞ്ഞത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories