Share this Article
കേരളത്തിന്റെ ഏറ്റവും വലിയ പോപ്പ് കള്‍ച്ചര്‍ ഫെസ്റ്റിവല്‍ കേരള പോപ്പ്‌കോണ്‍ ജനുവരി 28ന് കൊച്ചിയില്‍
Kerala's biggest pop culture festival Kerala Popcorn on January 28 in Kochi

കേരളത്തിൻ്റെ ഏറ്റവും വലിയ പോപ്പ് കൾച്ചർ ഫെസ്റ്റിവൽ ആയ കേരള പോപ്പ്കോൺ ജനുവരി 28ന് കൊച്ചിയിൽ നടക്കും. ഒരു ദിനം മുഴുവൻ നീണ്ട് നിൽക്കുന്ന ഇവൻ്റിൽ സിനിമ,കോമിക്സ്, ഗെയിംസ്, അനിമേ, സാഹിത്യം, ആർട്ട് തുടങ്ങി പോപ്പ് കൾച്ചറിൻ്റെ എല്ലാ മേഖലകളും ഉൾപ്പെടുന്നുണ്ട്. കേരളം മുഴുവനുള്ള പോപ്പ് കൾച്ചർ കമ്യൂണിറ്റികളെയും ക്രിയേറ്റേഴ്സിനെയും സെലിബ്രിറ്റികളെയും ഒരു കുടക്കീഴിൽ കൊണ്ട് വരുന്ന ഇവൻ്റ് ആദ്യമായാണ് നടക്കുന്നത്.അജയൻ്റെ രണ്ടാം മോഷണം സംവിധായകൻ ജിതിൻ ലാൽ, പ്രമുഖ യു ട്യൂ ബേഴ്സ് ആയ അലമ്പൻസ്, മായാവി, ലുട്ടാപ്പി, കപീഷ് അടക്കം സൃഷ്ടിച്ച കലാകാരൻ മോഹൻദാസ് തുടങ്ങി നിരവധി പ്രമുഖർ ഇവൻ്റിൽ പങ്കാളികളാകും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories