Share this Article
Union Budget
വയനാട്ടിൽ വീണ്ടും കടുവ ആക്രമണം
Another tiger attack in Wayanad

വയനാട് കൊളഗപ്പാറ ചൂരിമലയിൽ വീണ്ടും കടുവ ആക്രമണം. താണാട്ടു കുടിയിൽ രാജൻ്റെ പശുക്കിടാവിനെയാണ് കടുവ ആക്രമിച്ച് കൊന്ന് തിന്നത്. ഇന്ന് പുലർച്ചെയാണ് ആക്രമണം. വീടിനോട് ചേർന്ന ആലയിൽ നിന്ന് പിടിച്ച് ബീനാച്ചി എസ്റ്റേറ്റിലേക്ക് കൊണ്ടുപോയാണ് കൊന്ന് ഭക്ഷിച്ചത്. ഇന്ന് രാവിലെയാണ് സംഭവം വീട്ടുകാർ അറിയുന്നത്. രണ്ടാഴ്ചക്കിടെ രണ്ടാമത്തെ വളർത്തുമൃഗത്തെയാണ് കടുവ കൊല്ലുന്നത്. മൂന്ന് മാസം മുമ്പ് രാജൻ്റെ കറവപശുവിനെയും കടുവ കൊന്നിരുന്നു. വനം വകുപ്പ് സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രദേശം കടുവ ഭീതിയിലാണ്.Description

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories