Share this Article
വെള്ളായണി കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
Three students drowned  in Vellayani lake

തിരുവനന്തപുരം വെള്ളായണി കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. വിഴിഞ്ഞം ക്രൈസ്റ്റ് കോളജിലെ വിദ്യാർഥികളായ മുകുന്ദനുണ്ണി (19), ഫെർഡ് (19), ലിബിനോൺ (20) എന്നിവരാണു മരിച്ചത്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നുമണിയോടെ വെള്ളായണി  കായലിലെ  വവ്വാമൂലയിൽ ആണ് ദാരുണമായ സംഭവം ഉണ്ടായത്.

നാലംഗ സംഘമാണു ഇവിടെ എത്തിയത്, ഇതിൽ മൂന്നുപേരായിരുന്നു കായലിൽ ഇറങ്ങിയത്. സുഹൃത്തുക്കൾ ഒഴുക്കിൽപ്പെട്ടെന്ന് മനസിലായതോടെ കരയിലുണ്ടായിരുന്ന വിദ്യാർത്ഥി നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു. തുടർന്ന് പരിസരവാസികൾ എത്തി തിരിച്ചിൽ നടത്തുകയായിരുന്നു. മൂന്നുപേരെയും ഉടൻ തന്നെ കരയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോസ്റ്റ്‍മോർട്ടത്തിനായി കൊണ്ടുപോകും

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories