Share this Article
പൂച്ച കുറുകെ ചാടി ഓട്ടോറിക്ഷയും ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
An injured youth died in an accident involving an auto-rickshaw and a bike

കുന്നംകുളം കാണിപ്പയ്യൂരില്‍  പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് വെട്ടിച്ച ഓട്ടോറിക്ഷയും ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. മാറഞ്ചേരി സ്വദേശി 27 വയസ്സുള്ള തൻസീതാണ് മരിച്ചത്. അപകടത്തിൽ ചൂണ്ടൽ പുതുശ്ശേരി സ്വദേശി  24 വയസ്സുള്ള ഗോകുലിന് പരിക്കേറ്റു.

ഇന്നലെ രാത്രി ആയിരുന്നു അപകടം. കേച്ചേരി ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ പൂച്ചയെ കണ്ട് വെട്ടിച്ചതിനെ തുടർന്ന് എതിർദയിൽ വരികയായിരുന്ന ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ തന്‍സീതിനെ കുന്നംകുളം 108 ആംബുലൻസ് പ്രവർത്തകർ യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. പരിക്കറ്റ ഗോകുൽ മലങ്കര ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘംവും കുന്നംകുളം അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഓട്ടോറിക്ഷ റോഡിൽ തലകീഴായി മറിയുകയും ബൈക്കുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അപകടത്തെ തുടർന്ന്മേഖലയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.  

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories