തെയ്യം കെട്ടിയാടുന്നതിനായി ജീവിതം മാറ്റിവെച്ച കലാകാരനാണ് കണ്ണൂർ തളിപ്പറമ്പിലെ ഇ പി നാരായണൻ പെരുവണ്ണാൻ. അർഹതയിക്കുള്ള അംഗീകരമെന്നൊണമാണ് പത്മശ്രീയെന്ന ബഹുമതി ഇദ്ദേഹത്തെ തേടിയെത്തിയത് . മുഖത്തെ ചുവപ്പും കറുപ്പും കലർന്ന ചായങ്ങളും കാൽച്ചിലങ്കയും ഇരുവശത്തുമായുള്ള താളങ്ങളും അതിനുപുറമേ നിൽക്കുന്ന ആൾക്കൂട്ടങ്ങളുമാണ് ഈ കലാകാരന്റെ ജീവിതം. അദ്ദേഹത്തിന്റെ ഓരോ ചലനങ്ങൾക്കും ചെണ്ടയും കോലും തമ്മിലുള്ള താളമുണ്ട്.
തനിക്ക് ചുറ്റുമുള്ള അസുര താളങ്ങളോടൊപ്പം ഉറഞ്ഞുതുള്ളുന്ന ഈ കലാകാരൻ തെയ്യകോലത്തിൽ നിന്നും മനുഷ്യ രൂപത്തിലേക്ക് മാറുമ്പോൾ ഇടനെഞ്ചിൽ ആ താളങ്ങൾ മുറിയാതെ കാത്തുസൂക്ഷിക്കുന്നുണ്ട്. ഈ ആത്മസമർപ്പണത്തിനുള്ള അംഗീകാരമായാണ് പത്മശ്രീ എന്ന ബഹുമതി ഇദ്ദേഹത്തെ തേടിയെത്തിയത്
പത്മശ്രീ ലഭിച്ച വിവരം കളിയാട്ട മണ്ണിൽ നിന്നും അറിയാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് നാരായണൻ പെരുവണ്ണാൻ നാലാം വയസ്സിൽ ആടിവേടൻ കെട്ടിയാണ് നാരായണൻ പെരുവണ്ണാൻ താളങ്ങളുടെ മണ്ണിലേക്ക് ചുവടുവെക്കുന്നത്.പതിമൂന്നാം വയസ്സിൽ പനക്കാട് ചെറു വയലിൽ
പാടാർക്കുളങ്ങര വീരൻ കെട്ടിയതോടെ ഇദ്ദേഹം ശ്രദ്ധേയനായി. മുച്ചിലോട്ട് ഭഗവതി കതിവന്നൂർ വീരൻ എന്നിങ്ങനെ വിവിധ തെയ്യക്കോലങ്ങളാണ് നാരായണ പെരുവണ്ണൻ കെട്ടിയാടുന്നത്.കളരി തോറ്റംപാട്ട് മുഖത്തെഴുത്ത് വാദ്യം തുടങ്ങി എല്ലാം മേഖലകളിലും മികവ് തെളിയിച്ച ഇദ്ദേഹം ചുവപ്പുടുത്ത് ക്ഷേത്രമുറ്റത്തേക്ക് ഇറങ്ങുമ്പോൾ തെയ്യം അതിന്റെ പൂർണ്ണതയിലേക്ക് എത്തും.