Share this Article
വെള്ളായണികായലില്‍ 3 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണം ആരംഭിച്ചു
The District Collector has started an investigation into the drowning of 3 students in Vellayanikayal

തിരുവനന്തപുരത്ത് വെള്ളായണി കായലില്‍ പൊലിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. തിരുവനന്തപുരം വെങ്ങാനൂര്‍ ക്രൈസ്റ്റ് കോളേജിലെ ബിബിഎ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളായ മുകുന്ദനുണ്ണി, ഫെര്‍ഡിന്‍, ലിബിനോണ്‍ എന്നിവര്‍ വവ്വാമൂല കായല്‍ ഭാഗത്താണ് മുങ്ങി മരിച്ചത്. വിദ്യാര്‍ത്ഥികളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വിട്ടുനല്‍കും. സംസ്‌കാരം ഇന്ന് നടക്കും. മൂവരും കളിക്കാന്‍ കായലില്‍ ഇറങ്ങിയപ്പോള്‍ ചെളിയില്‍ അകപ്പെടുകയായിരുന്നു. സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണം ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories