Share this Article
Union Budget
ഇടുക്കി നെടുങ്കണ്ടത്ത് യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍
Youth stabbed to death in Nedumkandam, Idukki

ഇടുക്കി നെടുങ്കണ്ടം കാരിത്തോട്ടിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അശോകവനം കല്ലുപുരയ്ക്കകത്ത് പ്രവീൺ ആണ്  മരിച്ചത്. രാവിലെ 6നും എട്ടിനുമിടയിലാണ് സംഭവമെന്നാണ്  സംശയം. കഴുത്തിനും വയറിലുമാണ് കുത്തേറ്റത് .പ്രവീൺ വീട്ടുമുറ്റത്ത് കുത്തേറ്റ് കിടക്കുന്ന നിലയിൽപിതാവ് ഔസേപ്പച്ചനാണ് ആദ്യം കണ്ടത്. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു .കൊലപാതകം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഉടുമ്പൻചോല പോലീസ് അന്വേഷണം ആരംഭിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories