Share this Article
'കുട്ടിയ്‌ക്കൊരു വീട്';നെടുങ്കണ്ടത്ത് വിദ്യാര്‍ത്ഥിയ്ക്ക് വീടൊരുക്കി അധ്യാപക കൂട്ടായ്മ
'A house for a child'; teachers' association prepares a house for a student in nedunkandam

വിദ്യാര്‍ത്ഥിയ്ക്ക് വീടൊരുക്കി അധ്യാപക കൂട്ടായ്മ .ഇടുക്കി നെടുങ്കണ്ടം കൂട്ടാറിലാണ്, അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ ആഭിമുഖ്യത്തില്‍ വീട് നിര്‍മ്മിച്ച് നല്‍കിയത് .സംസ്ഥാന വ്യാപകമായി, കെഎസ്ടിഎ നടപ്പിലാക്കുന്ന കുട്ടിയ്‌ക്കൊരു വീട് പദ്ധതിയുടെ ഭാഗമായാണ് കൂട്ടാറിലും വീട് നിര്‍മ്മിച്ചത് . കെഎസ്ടിഎ 31-ാം സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ചാണ്, സംസ്ഥാനത്തെ മുഴുവന്‍ ഉപ ജില്ലകളിലൂടെ ഓരോ വീട് വീതം നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിച്ചത്.

സംഘടനയുടെ നേതൃത്വത്തില്‍ കണ്ടെത്തുന്ന അര്‍ഹരായ കുട്ടികള്‍ക്കായാണ് വീടൊരുക്കുന്നത്. ഇതിനകം തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങില്‍ നിരവധി വീടുകള്‍ കെഎസ്ടിഎ നിര്‍മ്മിച്ചു. ഇടുക്കി ജില്ലയില്‍ അടിമാലി, പീരുമേട്, തൊടുപുഴ സബ് ജില്ലകളിലെ പദ്ധതി നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു

നെടുങ്കണ്ടം സബ് ജില്ലയില്‍ ഉള്‍പ്പെടുന്ന, കല്ലാര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലും കൂട്ടാര്‍ എസ്എന്‍എല്‍പി സ്‌കൂളിലും പഠിയ്ക്കുന്ന സഹോദരങ്ങള്‍ക്കായാണ് വീട് ഒരുക്കിയത്. താക്കോല്‍ ദാനം ഉടുമ്പന്‍ചോല എംഎല്‍എ എംഎം മണി നിര്‍വ്വഹിച്ചു

യോഗത്തില്‍ കെഎസ്ടിഎ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ്  കെ.ജെ ത്രേസ്യാമ്മ അദ്ധ്യക്ഷത വഹിച്ചു. എ എം ഷാജഹാന്‍, ഗോകുല്‍ രാജ്, ഉണ്ണികൃഷ്ണന്‍ കെ.ടി,  എം രമേശ്, അപര്‍ണ നാരായണന്‍, കെആര്‍ ഷാജിമോന്‍, എംആര്‍ അനില്‍കുമാര്‍, തോമസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories