Share this Article
വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തൃശൂര്‍ MLA പി ബാലചന്ദ്രനോട് വിശദീകരണം തേടി സിപിഐ
CPI seeks explanation from Thrissur MLA  P Balachandran on controversial Facebook post

വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിൽ തൃശൂർ എം എൽഎ പി ബാലചന്ദ്രനോട് വിശദീകരണം തേടി സിപിഐ.. ശ്രീരാമനെയും ഹൈന്ദവ ആചാരങ്ങളെയും അപമാനിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് സിപിഐ ജില്ലാ കൗൺസിൽ വിശദീകരണം തേടിയത്. സിപിഐ ജില്ലാ എക്സിക്യൂട്ടീവിൽ നേരിട്ട് എത്തി വിശദീകരണം നൽകാനാണ് നിർദ്ദേശം.

31ന് ചേരുന്ന ജില്ലാ എക്സിക്യൂട്ടീവിൽ വിശദീകരണം നൽകണം. മറുപടി ചർച്ച ചെയ്തശേഷം ബാലചന്ദ്രനെതിരെ നടപടി വേണമോയെന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളുക. പോസ്റ്റ് പിൻവലിച്ച ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിലും പാർലമെൻറ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുണ്ടായ വിവാദം തിരിച്ചടിയാകുമെന്ന് കണ്ടതോടെയാണ് വിശദീകരണം തേടിയത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories