കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന പ്രഥമ അന്തര്‍ദേശീയ സാഹിത്യോത്സവത്തിന് ഇന്ന് തൃശ്ശൂരില്‍ തുടക്കമാകും. വൈകിട്ട് പ്രധാനവേദിയായ പ്രകൃതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും.ഏഴുദിവസം നീണ്ടുനില്‍ക്കുന്ന സാഹിത്യോത്സവത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി.
ഏഴു ദിനരാത്രങ്ങൾ ഇനി തൃശ്ശൂർ സാഹിത്യോത്സവത്തിലലിയും. ചൂടേറിയ ചർച്ചകൾക്കും സംവാദങ്ങൾക്കുമായി വേദികൾ ഒരുങ്ങി കഴിഞ്ഞു.പ്രകൃതി, മൊഴി, പൊരുള്‍, അറിവ് എന്നീ വേദികളിലായി ഫെബ്രുവരി 3 വരെയാണ് സാഹിത്യോത്സവം. രാജ്യത്തിനകത്തും പുറത്തുനിന്നുമായി അഞ്ഞൂറോളം എഴുത്തുകാരും ചിന്തകരും പങ്കെടുക്കും.
വൈകുന്നേരം നാലരക്ക് ബഷീറിൻെറ പേരിലുള്ള പ്രധാനവേദിയായ പ്രകൃതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. സാറാജോസഫ് പതാക ഉയര്‍ത്തും. സാംസ്കാരികവകുപ്പുമന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.