നാടിന്റെ തന്നെ താളമായി മാറിയ കാസർഗോഡ് നീലേശ്വരത്തെ ജാനകിക്കും ,കാരിച്ചിക്കും ഫോക്ക് ലോര്‍ അവാർഡ്. കൃഷിയുടെ നന്മയും ഗ്രാമീണത സൗന്ദര്യവും കൂട്ടിയിണക്കിയ ഈ ഉറ്റ ചങ്ങാതിമാർ,നാട്ടിപ്പാട്ടിലൂടെ ഒരു കാലത്തെകൂടി അടയാളപ്പെടുത്തിയവരാണ് .
നാട്ടിപാട്ടുപാടി വിസ്മയിപ്പിച്ച ജാനകിയും കരിച്ചിക്കും അർഹിച്ച അംഗീകാരമാണ് തേടിയെത്തിയത്. ഗ്രാമീണതയുടെ താളം,വയലുകളിൽ ഞാറു നടുമ്പോൾ ഈണത്തിലുള്ള പാട്ട്, പ്രായം തളർത്താത്ത ആവേശം ഇതൊക്കെയാണ് ഇവരെ വ്യത്യസ്തരാക്കുന്നത്.
കോയമ്പുറം എന്ന ഗ്രാമത്തിൽ കുടുംബത്തിൽ നിന്നും പാരമ്പര്യമായി കിട്ടിയ നാട്ടിപ്പാട്ട് ഇരുവരുടെ വരികളുടെ തനിമ നിലനിർത്തി താള ഭംഗിയിൽ അവതരിപ്പിക്കുമ്പോൾ വയലുകളിൽ ഉത്സവാന്തരീക്ഷമാണ്. പുതുതലമുറയ്ക്ക് നാട്ടിൽ പരിചയപ്പെടുത്തുന്നതിനായി,സ്കൂകൾ,സാംസ്കാരിക വേദികൾ, കല്യാണവീടുകൾ,ഉത്സവപ്പറമ്പുകളിലും നാട്ടിപ്പാട്ട് പാടി ജനകീയമാക്കാൻ ശ്രമിച്ചു ഈ ഒറ്റ ചങ്ങാതിമാർ.