സമൂഹത്തിൽ പോസറ്റീവിസം വളർന്നു വരേണ്ടതുണ്ടെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള.മലബാർ ഇനീഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണി യുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ നിഷേധാത്മകത ഇല്ലാതാകണമെങ്കിൽ സർഗാത്മകതയെ വളർത്തിക്കൊണ്ടുവരണം. എന്നാലങ്ങനെയല്ല ഇന്ന് കേരളത്തിൽ സംഭവിക്കുന്നത്. ജനമനസ്സുകൾ ഒന്നിച്ചാൽ അതിന് മുൻപിൽ അസാധ്യമായ ഒന്നുമില്ല, ഏകീകൃതമായ മനസ്സുകളെ അരക്കിട്ടുറപ്പിക്കാൻ കഴിയുന്ന മിഷ് ഇന്ത്യക്കു മാതൃകയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് മേയർ ബീന ഫിലിപ്പ് പ്രതിജ്ഞ ചൊല്ലി കൊടുത്തു . മിഷ് ചെയര്‍മാന്‍ പി.പി.ചന്ദ്രന്‍ അധ്യക്ഷതവഹിച്ച ചടങ്ങിൽ വൈസ് ചെയര്‍മാന്‍ എം.പി അഹമ്മദ് ലോഗാ പ്രകാശനം ചെയ്തു.ജനപ്രതിനിധികള്‍,മത-സാമുദായിക സാംസ്‌കാരിക തുടങ്ങി നിരവധി പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.