Share this Article
കുന്നംകുളത്ത് മുള്ളന്‍പന്നി കുറുകെ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം; 3 പേര്‍ക്ക് പരിക്ക്‌
In Kunnamkulam, the bike overturned after jumping across the hedgehog; 3 people injured

തൃശ്ശൂര്‍ കുന്നംകുളത്ത്  മുള്ളൻ പന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം. മൂന്നു യുവാക്കൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒമ്പതരയോടെയിരുന്നു അപകടം. കുന്നംകുളം കീഴൂർ സ്വദേശികളായ ഇർഫാൻ, സഫാൻ, ഫയാസ് എന്നിവർക്കാണ് പരിക്കേറ്റത്.  കുന്നംകുളം ഭാഗത്തുനിന്നും പഴഞ്ഞി ഭാഗത്തേക്ക് ബെെക്കില്‍ പോവുകയായിരുന്നു പരിക്കേറ്റവര്‍.

ബൈക്ക് തിരുത്തിക്കാട് പാടത്തിന് സമീപത്ത് എത്തിയപ്പോള്‍  മുള്ളൻ പന്നി കുറുകെ ചാടി. ഇതോടെ ബെെക്ക്  നിയന്ത്രണംവിട്ട്  മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മൂന്നു പേരെയും കുന്നംകുളം പരസ്പര സഹായസമിതി ആംബുലൻസ് പ്രവർത്തകർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈക്കിനും കേടുപാടുകൾ സംഭവിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories