Share this Article
കാസര്‍ഗോഡ് പത്താംക്ലാസുകാരി സ്വയം ജീവനൊടുക്കി; സംഭവം സുഹൃത്തിന്റെ ഭീഷണിയെ തുടര്‍ന്ന്
Kasaragod 10th class girl commits suicide; The incident followed a threat from a friend

കാസറഗോട്ട്, ആൺ സുഹൃത്തിന്റെ പീഡനത്തിന് ഇരയായ പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു.ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കേസിൽ മൊഗ്രാൽപുത്തൂർ സ്വദേശികളായ അൻവർ, സാഹിൽ എന്നിവരെ കോടതി റിമാൻഡ് ചെയ്തു.പ്രതികൾ  പെൺകുട്ടിയെ ഭീഷണിയെന്നാണ്   മരണമൊഴി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ വിഷം കഴിച്ച നിലയിൽ വീട്ടിൽ നിന്നും കണ്ടെത്തിയത്.  ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കാസർകോട്ടും പിന്നീട് മംഗലാപുരത്തും ചികിത്സലിരിക്കെയാണ്   മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ മൊഗ്രാൽപുത്തൂർ സ്വദേശികളായ അൻവർ, സാഹിൽ എന്നിവരെ കാസർകോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഇവരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

നവമാധ്യമങ്ങൾ വഴിയാണ്  അൻവർ  പെൺകുട്ടിയെ പരിചയപ്പെടുന്നത്. സൗഹൃദത്തിലായ പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് മരണമൊഴിയിൽ  വ്യക്തമാക്കിയിട്ടുള്ളത്. ബന്ധുക്കളുടെ എതിർപ്പിനെ തുടർന്ന് ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ച പെൺകുട്ടിയെ അപകീർത്തിപ്പെടുത്തുമെന്നും, സ്കൂളിൽ പോകുമ്പോൾ തടഞ്ഞുനിർത്തി  ഭീഷണി മുഴക്കിയതായി കോടതി മുൻപാകെ രേഖപ്പെടുത്തിയ മരണ മൊഴിയിൽ പറയുന്നു. പോക്സോ വകുപ്പ് പ്രകാരവും, ആത്മഹത്യ പ്രേരണ കുറ്റവും ചുമത്തിയാണ് കേസ്. കേസിലെ മറ്റൊരു പ്രതി  കൊല്ലം സ്വദേശി അജാസ് വിദേശത്തേക്ക് കടന്നെന്നാണ്   സൂചന. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories