വയനാട് കൊഗളപ്പാറയില്‍ കൂട്ടിലായ കടുവയെ വനം വകുപ്പ് തൃശൂര്‍ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി. വയനാട് കുപ്പാടി പരിചരണ കേന്ദ്രത്തിലെ സ്ഥല പരിമിതി മൂലമാണ് കടുവയെ പുത്തൂരിലേക്ക് മാറ്റിയത്. വയനാട്ടിലെ കൊളഗപ്പാറ ചൂരിമല എസ്റ്റേറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായിരുന്നു കടുവ കുടുങ്ങിയത് . മൂന്നു മാസത്തിനിടെ പ്രദേശത്തെ നാല് വളർത്തു മൃഗങ്ങളെയാണ് കടുവ കൊന്നത്. ഇതോടെയാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്.കാലിന് പരിക്കേറ്റ കടുവയ്ക്ക് വിദഗ്ദ ചികിത്സാ ഉറപ്പാക്കുമെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്.