Share this Article
ടൂറിസ്റ്റ് ബസില്‍ ഉപേക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
Two people were arrested in connection with the discovery of cannabis left in a tourist bus

വര്‍ക്കലയില്‍ സ്വകാര്യ ടൂറിസ്റ്റ് ബസില്‍ ഉപേക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആലപ്പുഴ മുല്ലയ്ക്കല്‍ സ്വദേശി അന്‍സാരി, കൊല്ലം കുരീപ്പുഴ സ്വദേശി ഷാജി എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്ന് വര്‍ക്കലയെത്തിയ ടൂറിസ്റ്റ് ബസില്‍  ജീവനക്കാര്‍ ബസ് വൃത്തിയാക്കുന്നതിനിടെയാണ് നാല് പൊതികളിലായി 8 കിലോ കഞ്ചാവ് കണ്ടെത്തിയത്. ബസിന്റെ താത്കാലിക ഡ്രൈവറായി ജോലി ചെയ്തുവന്നിരുന്ന ഷാജിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്ത് അന്‍സാരി നിരവധി തവണ ബസില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നുള്ള വിവരം പൊലീസിന് ലഭിക്കുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories