Share this Article
ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് ഇരുവരും കഴിച്ചു; മൂന്ന് വയസ്സുള്ള മകളുമായി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു
വെബ് ടീം
posted on 30-01-2024
1 min read
woman-who-tried-to-commit-suicide-with-her-three-year-old-daughter-died

പാലക്കാട് കോട്ടായില്‍ മൂന്ന് വയസുള്ള കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. 37കാരിയായ ബിന്‍സിയാണ് മരിച്ചത്. മകള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പത്തുദിവസം മുന്‍പാണ് ഭര്‍തൃവീട്ടില്‍ വച്ച് ബിന്‍സി ആത്മഹത്യക്ക് ശ്രമിച്ചത്. ഭര്‍ത്താവ് സുരേഷ് പുറത്തുപോയ സമയത്തായിരുന്നു ആത്മഹത്യാശ്രമം. വൈകീട്ട് ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ബിന്‍സിയെയും കുഞ്ഞിനെയും മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് കഴിച്ചാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

ഉടന്‍ തന്നെ ഇവരെ സുരേഷ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുടര്‍ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ ഇന്ന് രാവിലെയാണ് ബിന്‍സി മരിച്ചത്. കുഞ്ഞ് അപകടനില തരണം ചെയ്തതായും ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

പതിനൊന്ന് വര്‍ഷം മുന്‍പായിരുന്നു സുരേഷിന്റെയും ബിന്‍സിയുടെയും വിവാഹം. എന്തിനാണ് ജീവനൊടുക്കിയതെന്ന കാരണം വ്യക്തമല്ല. കുടുംബപ്രശ്‌നമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നതുള്‍പ്പടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories