Share this Article
പാലപ്പിള്ളി സെന്ററില്‍ പുലിയിറങ്ങി പശുവിനെ കൊന്നു
A tiger killed a cow in Palapilli Centre

തൃശ്ശൂര്‍ പാലപ്പിള്ളി സെന്ററില്‍ പുലിയിറങ്ങി പശുവിനെ കൊന്നു. മാടയ്ക്കല്‍ മജീദിന്റെ  പശുക്കുട്ടിയെ ആണ് പുലി കൊന്നത്. തൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്കരികിലായിരുന്നു പശുവിനെ കെട്ടിയിട്ടിരുന്നത്.  പുലര്‍ച്ചെ വീട്ടുകാര്‍ തൊഴുത്തിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പകുതിയോളം ഭാഗം ഭക്ഷിച്ച നിലയിലാണ്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടാഴ്ച മുന്‍പ് ഒരു നായയെയും പുലി ആക്രമിക്കാന്‍ ശ്രമിച്ചതായും മറ്റൊരു നായയെ കാണാതായ സംഭവവും ഉണ്ടായിട്ടുള്ളതായി പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം എച്ചിപ്പാറ പള്ളിക്ക് സമീപവും പശുകിടാവിനെ പുലിപിടിച്ച നിലയില്‍  കണ്ടെത്തിയിരുന്നു. പ്രദേശത്ത് തുടര്‍ച്ചയായി പുലിയുടെയും ആനയുടേയും ആക്രമണം ഉണ്ടാകുന്നതോടെ ജനങ്ങള്‍ ഭീതിയിലാണ്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories