മൂവാറ്റുപുഴ ആശ്രമം ബസ്റ്റാന്‍ഡിലെ ശുചിമുറി പ്രവര്‍ത്തന രഹിതം ആയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. വിദ്യാര്‍ഥികളും, സ്ത്രീകളും അടക്കം ആയിരക്കണക്കിന് യാത്രക്കാര്‍ ദിവസേന വന്നുപോകുന്ന ബസ്റ്റാന്‍ഡിലെ ശുചി മുറിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.
കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആശ്രമം ബസ്റ്റാന്‍ന്‍ഡിന്റെ ശുചിമുറി പൂട്ടിയിടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്താതെയും, സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും മൂലം ശുചിമുറികള്‍ ഉപയോഗ രഹിതമായി കിടക്കുകയാണ്. നിരവധിതവണ ബന്ധപ്പെട്ട അധികാരികള്‍ക്ക് പൊതുജനങ്ങള്‍ പരാതികള്‍ നല്‍കിയിട്ട് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല.
നൂറുകണക്കിന് സ്വകാര്യ ബസുകളാണ് മൂവാറ്റുപുഴ ആശ്രമം ബസ്റ്റാന്‍ഡില്‍ എത്തുകയും, വിശ്രമിക്കുകയും, യാത്ര തുടരുകയും ചെയ്യുന്നത്. ബസ് ജീവനക്കാരും യാത്രക്കാരും ശുചിമുറി പണംകൊടുത്ത് ഉപയോഗിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇതേ ബസ്റ്റാന്‍ഡില്‍ തന്നെ പണം കൊടുത്ത് ഉപയോഗിക്കാവുന്ന ശുചിമുറിയും പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാര്‍ഥികളും, സ്ത്രീകളും അടക്കം ആയിരക്കണക്കിന് യാത്രക്കാര്‍ ദിവസേന വന്നുപോകുന്ന ആശ്രമം ബസ്റ്റാന്‍ഡിലെ ശുചി മുറിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.