Share this Article
മദ്യലഹരിയിൽ; കരാട്ടെ മാസ്റ്റർക്ക് അയൽവാസിയുടെ മർദ്ദനം
Intoxicated; Karate master beaten up by neighbour

തിരുവനന്തപുരം: കാട്ടാക്കടയില്‍ കരാട്ടെ മാസ്റ്ററിന് അയല്‍വാസിയുടെ മര്‍ദനം. തൂങ്ങാംപാറ സ്വദേശി ജോസിനാണ് മര്‍ദ്ദനമേറ്റത്. മദ്യലഹരിയില്‍ അയല്‍വാസി മുകേഷാണ് ആക്രമിച്ചത്. ഇന്നലെ വൈകുന്നേരം 6 മണിയേടെയായിരുന്നു സംഭവം. കരാട്ടെ അധ്യാപകന്‍ തൂങ്ങാംപാറ സ്വദേശി ജോസിനാണ് അയല്‍വായിയുടെ മദ്ദനമേറ്റത്. മദ്യലഹരിയില്‍ ആയിരുന്ന അയല്‍വാസി മുകേഷാണ് മര്‍ദ്ദിച്ചത്.  കരാട്ടെ ക്ലാസ്സിലേക്ക് അതിക്രമിച്ചു കയറുകയറി ജോസിനെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഇടിവള പോലുള്ള ആയുധം ഉപയോഗിച്ചാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ജോസ് ആശുപത്രിയില്‍ ചികിത്സ തേടി. കാട്ടാക്കട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories