Share this Article
ഇടുക്കി അടിമാലിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
A car caught fire in Adimali, Idukki

ഓട്ടത്തിനിടയില്‍ കാര്‍ കത്തിനശിച്ചു.ഇടുക്കി അടിമാലി കുരങ്ങാട്ടിയിലാണ് സംഭവം നടന്നത്.വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രികര്‍ വാഹനത്തില്‍ നിന്നും ഇറങ്ങിമാറിയതിനാല്‍ വലിയ അപകടം ഒഴിവായി.ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്.

അടിമാലി കുരങ്ങാട്ടിയില്‍ കുരങ്ങാട്ടി പ്ലാമല റോഡിലാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം ഉണ്ടായത്. കോഴിക്കോട് നിന്നുള്ളവര്‍ യാത്ര ചെയ്തിരുന്ന വാഹനമാണ് കത്തിനശിച്ചതെന്നാണ് വിവരം.വാഹനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ വാഹനം പാതയോരത്ത് നിര്‍ത്തി യാത്രികര്‍ ഇറങ്ങി മാറി.

പിന്നീട് തീ ആളി പടരുകയായിരുന്നു. ശബ്ദം കേട്ടെത്തിയ പ്രദേശവാസികള്‍ വെള്ളമെത്തിച്ച് തീയണച്ചു. വാഹനത്തിന്റെ ഉള്‍ഭാഗവും മുന്‍ഭാഗവും പൂര്‍ണ്ണമായി കത്തിനശിച്ചു.കുട്ടികളടക്കം വാഹനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്നു.തീ പടരും മുമ്പെ ഇവര്‍ വാഹനത്തില്‍ നിന്നും ഇറങ്ങി മാറിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories