പന്തളം കുരമ്പാലയില്‍ പന്നിയുടെ ആക്രമണത്തില്‍ മദ്ധ്യവയസ്‌കനു ഗുരുതര പരിക്ക്. ജല ജീവന്‍ മിഷന്റെ കരാറുകാരുടെ കൂടെ ജോലി ചെയ്യുന്നയാള്‍ക്കാണ് പന്നിയുടെ ആക്രമണം ഉണ്ടായത്. അടൂര്‍ പറക്കോട് അമ്മ വീട്ടില്‍ മനോജിനാണ് പരിക്കേറ്റത്. ഇയാളെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.