Share this Article
COA കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു
COA organized a friendly cricket match to promote the Kasargod District Conference

സി.ഒ.എ  കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം  സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. നീലേശ്വരം പോലീസ് സബ്ബ് ഇൻസ്പെക്ടർ  ശ്രീഹരി.കെ.പി  ഉദ്ഘാടനം നിർവഹിച്ചു. വാശിയേറിയ മത്സരത്തിൽ നീലേശ്വരം എൻ.എം.സി എൻ. ജേതാക്കളായി.

ജില്ലയിലെ സി.ഒ.എ സബ്ബ് ഹെഡുകളിൽ നിന്നും എഴു ടീമുകളാണ്  മത്സരത്തിൽ  പങ്കെടുത്തത്.  മത്സരത്തിൽ നീലേശ്വരം  നോർ്ത്ത് മലബാർ കേബിൾ നെറ്റ്് വർക്ക് ഒന്നാം സ്ഥാനം നേടി ചാമ്പ്യന്മാരായി.   സി.സി.എൻ ഉദുമ രണ്ടാം സ്ഥാനം നേടി. സൗഹൃദ ക്രിക്കറ്റ് മത്സരം   നീലേശ്വരം പോലീസ് സബ്ബ് ഇൻസ്പെക്ടർ  ശ്രീഹരി.കെ.പി ഉദ്ഘാടനം ചെയ്തു. 

സി.ഒ.എ ജില്ലാ സെക്രട്ടറി  ഹരീഷ്.പി.നായർ അധ്യക്ഷത വഹിച്ചു.സി.സി.എൻ ചെയർമാൻ  പ്രദീപ് കുമാർ.കെ.   നീലേശ്വരം മേഖല  പ്രസിഡന്റ്  ശ്രീധരൻ.എം.  എന്നിവർ പ്രസംഗിച്ചു. സി.ഒ.എ നീലേശ്വരം മേഖല  സെക്രട്ടറി  ബൈജുരാജ് സി.പി. സ്വാഗതവും  പ്രോഗ്രം കൺവീനർ മനോജ് കുമാർ. പി.കെ. നന്ദിയും പറഞ്ഞു.  നീലേശ്വരം ക്രിക്കറ്റ് അക്കാദമിയിലെ പരിശീലകൻ അശോകനും, ബിനോയും മത്സരം നിയന്ത്രിച്ചത് . കേബിൾ ടിവി ഓപ്പറേറ്റേഴ്സ്  അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനം ഫെബ്രുവരി 13ന് ബേക്കൽ ക്ലബ്ബിലാണ് സംഘടിപ്പിക്കുക.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories