പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഡിവൈഎഫ്‌ഐ പെരുനാട് മേഖല പ്രസിഡന്റ് ജോയല്‍ തോമസാണ് അറസ്റ്റിലായത്. ഇന്നലെ ഡിവൈഎസ്പി ഓഫിസില്‍ എത്തി കീഴടങ്ങുകയായിരുന്നു. കേസില്‍ കെഎസ്ഇബി ജീവനക്കാരനും പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉള്‍പ്പെടെ മൂന്നുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ 18-ലധികം പ്രതികള്‍ ഉണ്ടെന്നാണ് സൂചന.