ഇടുക്കി മൂന്നാറിൽ കാട്ടുകൊമ്പന്‍ പടയപ്പക്ക് സംരക്ഷണമൊരുക്കണമെന്ന ആവശ്യവുമായി പരിസ്ഥിതി സംഘടനയായ ഗ്രീന്‍ കെയര്‍ കേരള രംഗത്ത്. ഉള്‍വനത്തിലേക്ക് പോയി തീറ്റതേടാനുള്ള ശാരീരിക സ്ഥിതി പടയപ്പക്കില്ലെന്നും അതിനാല്‍ തന്നെ വനം വകുപ്പ് പടയപ്പയെ സംരക്ഷിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം
കഴിഞ്ഞ ഏതാനും നാളുകളായി കാട്ടുകൊമ്പന്‍ പടയപ്പ ജനവാസ മേഖലയിലെ സ്ഥിര സാന്നിധ്യമായ സാഹചര്യത്തിലാണ് കാട്ടുകൊമ്പനും മനുഷ്യരും തമ്മില്‍ ഉണ്ടാകാന്‍ ഇടയുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെടല്‍ വേണമെന്ന ആവശ്യവുമായി പരിസ്ഥിതി സംഘടനയായ ഗ്രീന്‍ കെയര്‍ കേരള രംഗത്തെത്തിയിട്ടുള്ളത്.
പടയപ്പക്ക് സംരക്ഷണമൊരുക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഉള്‍വനത്തിലേക്ക് പോയി തീറ്റതേടാനുള്ള ശാരീരിക സ്ഥിതി പടയപ്പക്കില്ലെന്നും അതിനാല്‍ തന്നെ വനം വകുപ്പ് പടയപ്പയെ ജനവാസ മേഖലയില്‍ നിന്നും മാറ്റിയ ശേഷം തീറ്റയും വെള്ളവും ലഭ്യമാക്കാനുള്ള ഇടപെടല്‍ നടത്തണമെന്നും സംഘടനാ ജില്ലാ സെക്രട്ടറി കെ ബുള്‍ബേന്ദ്രന്‍ ആവശ്യപ്പെട്ടു.
വാഹനമുപയോഗിച്ച് പടയപ്പയെ പ്രകോപിതനാക്കാന്‍ ശ്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഗ്രീന്‍ കെയര്‍ കേരള മുമ്പോട്ട് വയ്ക്കുന്നു.വിഷയം ചൂണ്ടിക്കാട്ടി തിരുവനന്തപുരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുള്‍പ്പെടെയുള്ള ബന്ധപ്പെട്ടവരെ സമീപിക്കുമെന്നും കെ ബുള്‍ബേന്ദ്രന്‍ വ്യക്തമാക്കി.