കണ്ണൂർ പഴയങ്ങാടി പാലത്തിൽ ടാങ്കർ ലോറി അപകടത്തിൽപെട്ടു .അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 1.30 നാണ് അപകടം നടന്നത്. മംഗലാപുരത്ത് നിന്നും കോഴിക്കോടേക്ക് അമിത വേഗതയിൽ വരികയായിരുന്ന ടാങ്കർ ലോറി ടെമ്പോ ട്രാവലറിലും മറ്റ് രണ്ട് കാറുകളിലും ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് വാതക ചോർച്ചയില്ലായെന്ന് സ്ഥിരീകരിച്ചു.
വാഹനത്തിൻ്റെ വേഗത കണ്ട് മറ്റ് വാഹങ്ങൾ പാലത്തിന് സമീപത്തേക്ക് പരമാവതി അരികിലേക്ക് അടുപ്പിച്ചത് കൊണ്ടാണ് വൻ അപകടം ഒഴിവായത്.അപകടത്തിൽ ലോറി ഡ്രൈവർ കൊല്ലം സ്വദേശി പ്രശാന്ത് കുമാർ ഉൾപ്പടെ എട്ടുപേർക്ക് പരിക്കേറ്റു. ഇവരെ പെരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പഴയങ്ങാടി വഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
ഉച്ചയോടെ മംഗലാപുരത്ത് നിന്നും ഉദ്ദ്യോഗസ്ഥർ എത്തി മാത്രമേ അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് പാചക വാതകം മറ്റൊരു വാഹനത്തിലേക്ക് മാറ്റിയാൽ മാത്രമേ ഗതാഗതം പുനസ്ഥാപിക്കുകയുള്ളു . വാതക ചോർച്ച ഇല്ലാത്തത് കൊണ്ട് തന്നെ അപകട ഭീഷണി ഇല്ല.പഴയങ്ങാടി,പയ്യന്നൂർ, പെരിങ്ങോം, പരിയാരം തുടങ്ങി പൊലീസ് സ്റ്റേഷനുകളില സംഘവും പയ്യന്നൂരിൽ നിന്നുമുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.