Share this Article
തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ വ്യാപാര സ്ഥാപനത്തിന്റെ പൂട്ട് തകര്‍ത്ത് കാല്‍ ലക്ഷത്തോളം രൂപ കവര്‍ന്നു
a quarter of a lakh of rupees was stolen in trading company in kodungallur

തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍  മോഷണം തുടര്‍ക്കഥയാവുന്നു..ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം പുല്ലൂറ്റിലെ വ്യാപാര സ്ഥാപനത്തിന്‍റെ പൂട്ട് തകര്‍ത്ത് കാല്‍ ലക്ഷത്തോളം രൂപയാണ് കവര്‍ന്നത്. ഒരു ആഴ്ച്ചക്കിടെ ഇത് മൂന്നാമത്തെ മോഷണമാണ്  കൊടുങ്ങല്ലൂരിൽ  നടക്കുന്നത്.

പുല്ലൂറ്റ് കോഴിക്കടയിൽ 'സ്റ്റീൽ വേൾഡ്' എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്.ഓഫീസ് മുറിയിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന ഇരുപതിനായിരം രൂപ നഷ്ടപ്പെട്ടതായി സ്ഥാപന ഉടമ മുഹമ്മദലി പറഞ്ഞു. ഓഫീസ് റൂമിൻ്റെ ഷട്ടറിലെയും, ചില്ല് വാതിലിലെയും താഴുകൾ തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്.

സ്ഥാപനത്തിലെ സി.സി ടിവി ക്യാമറകൾ ദിശ മാറ്റിയ നിലയിലാണ്.ഇന്നലെ രാവിലെ  സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരം ആദ്യ മറിഞ്ഞത്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.ഒരു ആഴ്ച്ചക്കിടയിൽ ഇത് മൂന്നാം തവണയാണ് കൊടുങ്ങല്ലൂരിൽ മോഷണം നടക്കുന്നത്. തുടര്‍ച്ചയായ മോഷണത്തില്‍  വ്യാപാരികളും, പ്രദേശവാസികളും ആശങ്കയിലാണ്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories