കൊച്ചി പനമ്പള്ളി സ്ട്രീറ്റ് സ്കേപ്പ് പൊതുജനത്തിന് തുറന്നു നൽകി. 850 മീറ്റർ നടപ്പാതയും സൈക്കിൾ ട്രാക്കും ഉൾപ്പെടുന്ന പദ്ധതി മാറുന്ന കൊച്ചിയുടെ പുതിയ മുഖമാണ്.
ജിസിഡിഎയുടെയും കൊച്ചി കോർപ്പറേഷൻ്റെയും സഹകരണത്തോടെ 2016 ലാണ് കെ എം ആർ എൽ പനമ്പള്ളി നഗർ വോക് വെ നിർമ്മിച്ചത്. കാലാനുസൃതമായ മാറ്റം അനിവാര്യമായതോടെ ഇന്ത്യൻ ഓയിലുമായി സഹകരിച്ച് നവീകരണം സാധ്യമാക്കി. നോൺ മോട്ടറൈസ്ഡ് ട്രാൻസ്പോർട്ട് പദ്ധതിയുടെ ഭാഗമായാണ് നവീകരണ പ്രവൃത്തികൾ കൊച്ചി മെട്രോ പൂർത്തിയാക്കിയത്.
ഇത്തരം മികവുറ്റ സംരംഭങ്ങൾ തുടർന്നും നടപ്പിലാക്കുമെന്നും ജനങ്ങളുടെ പിന്തുണ വേണമെന്നും മേയർ കെ. അനിൽകുമാർ . നടത്തം, സൈക്ലിംഗ്, എന്നിവയ്ക്ക് പുറമെ കലാപ്രവർത്തകർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള സാഹചര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ടി ജെ വിനോട് എം എൽ എ , കെ എം ആർ എൽ എംഡി ലോക്നാഥ് ബഹ്റ, ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡിജി എം അനിൽ വാസു തുടങ്ങിയവർ സംസാരിച്ചു.