Share this Article
അച്ഛന്റെ മരണത്തിന് കാരണക്കാര്‍ പിഎഫ് ഉദ്യോഗസ്ഥരെന്ന് മകന്‍ രതീഷ്
Ratheesh says PF officers are responsible for his father's death

കൊച്ചിയിലെ പ്രോവിഡന്‍റ് ഫണ്ട് ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ച ആൾ മരിച്ചു. തൃശ്ശൂർ പേരാമ്പ്ര സ്വദേശി ശിവരാമൻ ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.

 വിരമിക്കൽ ആനുകൂല്യം സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കൊച്ചിയിലെ പി.എഫ്. റീജനൽ ഓഫീസിൽ നിരവധി തവണ ശിവരാമൻ കയറി ഇറങ്ങിയെങ്കിലും പരിഹാരമുണ്ടായില്ല. ഇതിൽ മനംനൊന്ത് ഇന്നലെയാണ് അദ്ദേഹം വിഷം കഴിച്ചത്. ഇന്ന് പുലർച്ചെയാണ് ശിവരാമൻ്റെ അന്ത്യം സംഭവിച്ചത്. അപ്പോളോ ടയേഴ്സിലെ ജീവനക്കാരനായിരുന്നു ശിവരാമൻ.

ദീർഘകാലം അദ്ദേഹം കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു എന്ന് മകൻ വ്യക്തമാക്കി. ശിവരാമൻ്റെ ആധാറിലുള്ള ജനനത്തീയതിയിൽ വ്യത്യാസം ഉണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിന് വേണ്ടി സ്കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പിഎഫ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് അപ്രായോഗികമായിരുന്നു. പകരം എന്ത് ചെയ്യണം എന്ന് പിഎഫ് ഓഫീസ് ഉദ്യോഗസ്ഥർ കൃത്യമായി പറഞ്ഞു കൊടുത്തില്ല എന്നാണ് കുടുംബത്തിൻ്റെ ആരോപണം.

 എന്നാൽ കുടുംബത്തിൻ്റെ ആരോപണം ഉദ്യോഗസ്ഥർ നിഷേധിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എൺപതിനായിരത്തോളം രൂപയാണ് ശിവരാമന് പിഎഫ് ഇനത്തിൽ ലഭിക്കാനുണ്ടായിരുന്നത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories